കൊന്നാൽ കൊല്ലും, പീഡിപ്പിച്ചാൽ ജാമ്യവും പരോളും പോലും കിട്ടില്ല. ബംഗാളിൽ അപരാജിത ബില്ല് പാസാക്കി മമതാ ബാനർജി.

കൊന്നാൽ കൊല്ലും, പീഡിപ്പിച്ചാൽ ജാമ്യവും പരോളും പോലും കിട്ടില്ല. ബംഗാളിൽ അപരാജിത ബില്ല് പാസാക്കി മമതാ ബാനർജി.
Sep 3, 2024 05:55 PM | By PointViews Editr

കൽക്കത്ത: ലൈംഗികപീഡന കേസുകളിൽ കടുത്ത ശിക്ഷ ഉറപ്പാക്കുന്ന 'അപരാജിത ബിൽ' പാസാക്കി പശ്ചിമ ബംഗാൾ. അപരാജിത വുമൺ ആൻഡ് ചൈൽഡ് ബിൽ (പശ്ചിമബംഗാൾ ക്രിമിനൽ ലോ ആൻഡ് അമെൻമെന്റ്) 2024 ഐകകണ്ഠേനയാണ് നിയമസഭ പാസാക്കിയത്.

ബലാത്സംഗ കേസുകളിൽ ഇര മരിക്കുകയോ കോമയിലാവുകയോ ചെയ്യുന്ന പക്ഷം പ്രതിക്ക് വധശിക്ഷ നൽകണമെന്ന് ബില്ലിൽ ആവശ്യപ്പെടുന്നുണ്ട്. കൂടാതെ ബലാത്സംഗം, കൂട്ടബലാത്സംഗം, മറ്റ് ലൈംഗിക പീഡനങ്ങൾ എന്നിവയിൽ പ്രതിക്ക് പരോൾ ഇല്ലാതെ ജീവപര്യന്തം തടവുശിക്ഷയും ശുപാർശ ചെയ്യുന്നുണ്ട്.

ഇതോടെ കേന്ദ്ര ക്രിമിനൽ നിയമം ഭേദഗതി ചെയ്ത് ബിൽ പാസാക്കുന്ന ആദ്യ സംസ്ഥാനമായി പശ്ചിമ ബംഗാൾ മാറി. കൊൽക്കത്തയിലെ ആർ.ജി കർ മെഡിക്കൽ കോളജിൽ യുവ ഡോക്ടറെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ബംഗാൾ സർക്കാർ അതിവേഗം പുതിയ നിയമത്തിന് രൂപം നൽകിയത്.

ഭാരതീയ ന്യായ് സൻഹിത 2023, ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത 2023, ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണ നിയമം 2012 എന്നിവക്കു കീഴിലുള്ള വ്യവസ്ഥകളിൽ ബില്ല് ഭേദഗതികൾ ആവശ്യപ്പെടുന്നുണ്ട്. പ്രായത്തിന്റെ അടിസ്ഥാനത്തിൽ കുറ്റവാളികളെ ശിക്ഷിക്കുന്ന ചില വകുപ്പുകൾ നീക്കം ചെയ്യണം എന്നതാണ് ഇതിൽ പ്രധാനം. ബലാത്സംഗകേസുകളിൽ അതിവേഗ ഫാസ്റ്റ്‌ട്രാക്ക് കോടതികൾ വേണമെന്നും പോക്സോ നിയമങ്ങൾ കർശനമാക്കണമെന്നും ബില്ലിൽ പറയുന്നുണ്ട്. ലൈംഗികാതിക്രമകേസുകൾ പരിഗണിക്കാൻ 52 പ്രത്യേക കോടതികൾ സ്ഥാപിക്കും. കോടതി നടപടികളുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യങ്ങൾ അച്ചടിക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്‌താൽ മൂന്ന് മുതൽ അഞ്ച് വർഷം വരെ തടവ് ശിക്ഷയും ബില്ലിൽ നിർദേശിക്കുന്നു.

If you kill, you will be killed, if you torture, you will not even get bail or parole. Mamata Banerjee passed the Aparajita bill in Bengal

Related Stories
അത് പറഞ്ഞത് സ്വരാജ്, ട്രോളുകൾ ഏറ്റുവാങ്ങിയത് സന്ദീപ്,  സത്യം പറഞ്ഞ് അയ്യപ്പദാസ്.

Nov 17, 2024 08:24 AM

അത് പറഞ്ഞത് സ്വരാജ്, ട്രോളുകൾ ഏറ്റുവാങ്ങിയത് സന്ദീപ്, സത്യം പറഞ്ഞ് അയ്യപ്പദാസ്.

അത് പറഞ്ഞത് സ്വരാജ്, ട്രോളുകൾ ഏറ്റുവാങ്ങിയത് സന്ദീപ്, സത്യം പറഞ്ഞ്...

Read More >>
കലാമണ്ഡലത്തിൽ പോലും ശമ്പളം  മുടങ്ങുന്നു, ഗ്രാന്റ് ഇൻ എയ്ഡഡ്  സ്ഥാപനങ്ങളോട് സർക്കാരിന് വിവേചനമെന്ന്....

Nov 16, 2024 06:04 PM

കലാമണ്ഡലത്തിൽ പോലും ശമ്പളം മുടങ്ങുന്നു, ഗ്രാന്റ് ഇൻ എയ്ഡഡ് സ്ഥാപനങ്ങളോട് സർക്കാരിന് വിവേചനമെന്ന്....

കലാമണ്ഡലത്തിൽ പോലും ശമ്പളം മുടങ്ങുന്നു, ഗ്രാന്റ് ഇൻ എയ്ഡഡ് സ്ഥാപനങ്ങളോട് സർക്കാരിന്...

Read More >>
ജനങ്ങൾക്ക് റേഷനുമില്ല  റേഷൻകടക്കാർക്ക് വേതനവുമില്ല - 19 ന് കടയടച്ച് റേഷൻ വ്യാപാരികളുടെ സമരം.

Nov 16, 2024 05:04 PM

ജനങ്ങൾക്ക് റേഷനുമില്ല റേഷൻകടക്കാർക്ക് വേതനവുമില്ല - 19 ന് കടയടച്ച് റേഷൻ വ്യാപാരികളുടെ സമരം.

ജനങ്ങൾക്ക് റേഷനുമില്ല, റേഷൻകടക്കാർക്ക് വേതനവുമില്ല - 19 ന് കടയടച്ച് റേഷൻ വ്യാപാരികളുടെ...

Read More >>
മദ്യം വാങ്ങണോ? പ്രായം നോക്കണം...

Nov 16, 2024 11:49 AM

മദ്യം വാങ്ങണോ? പ്രായം നോക്കണം...

മദ്യം വാങ്ങണോ? പ്രായം...

Read More >>
നവീൻ ബാബു മരിച്ചിട്ട് 1 മാസം, ദിവ്യയെ മറയാക്കി വില്ലൻമാർ രക്ഷപ്പെടുന്നു..?

Nov 15, 2024 04:35 PM

നവീൻ ബാബു മരിച്ചിട്ട് 1 മാസം, ദിവ്യയെ മറയാക്കി വില്ലൻമാർ രക്ഷപ്പെടുന്നു..?

നവീൻ ബാബു മരിച്ചിട്ട് 1 മാസം, ദിവ്യയെ മറയാക്കി വില്ലൻമാർ...

Read More >>
മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ മരിച്ചു.

Nov 15, 2024 07:38 AM

മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ മരിച്ചു.

മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ...

Read More >>
Top Stories